അഞ്ചൽ ഏരൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച ബസ് ഡ്രൈവറെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ചു.അഞ്ചൽ ഏരൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച ബസ് ഡ്രൈവറെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.
 കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

 സ്വകാര്യബസ് ഡ്രൈവറായ അഞ്ചൽ തഴമേൽ തണുവെച്ചിറ വീട്ടിൽ ജിതിൻ ഏലിയാസാണ് ഇപ്പോൾ പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്.

ഏരൂർ കമ്പകത്തടം ശ്രീവിലാസത്തിൽ ഷീജയുടെ വീട്ടിൽ നിന്നുമാണ് മകന്റെ സുഹൃത്തായ പ്രതി സ്വർണ്ണവുംപണവും മോഷ്ടിച്ചത്.

കഴിഞ്ഞ ദിവസമാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.

  വീട്ടിൽ മോഷണം നടന്ന സമയത്ത് ഭർത്താവിന്റെ അച്ഛൻ മരിച്ചതുമായി ബന്ധപ്പെട്ട് ഷീജയും കുടുംബവും മരണാനന്തര ചടങ്ങുകൾക്ക് പോയിരിക്കുകയായിരുന്നു. തിരികെ ഇവർ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം മനസ്സിലായത്.

  ഉടൻ തന്നെ ഏരൂർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഈ വീട്ടിൽ വന്നു പോയതായി മനസ്സിലാക്കി.

മണിക്കൂറുകൾക്കകം തന്നെ അഞ്ചൽ കോളേജ് ജംഗ്ഷനിലുള്ള ജിതിൻ ഏലിയാസിന്റെ വാടക റൂമിൽ നിന്നും എരൂർ പോലീസ് എത്തി ജിതിൻ ഏലിയാസിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

 ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിചില്ല.

തുടർന്ന് പോലീസ് ഇയാളുടെ മുറി പരിശോധിക്കുകയും മോഷ്ടിച്ച സ്വർണ്ണത്തിന്റെ കുറച്ച് ഭാഗം കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
  . 12000 രൂപയും രണ്ടരപ്പവന്റെ സ്വർണവും ആണ് ജിതിൻ ഏലിയാസ് ഈ വീട്ടിൽ നിന്നും മോഷ്ടിച്ചത് എന്നാണ് ഷീജ പറയുന്നത്.    

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.