മത്സരത്തിന്റെ തുടക്കം മുതല്‍ ശക്തമായ മുന്നേറ്റമാണ് ചെക്ക് റിപ്പബ്ലിക് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ നിരയെ പിളര്‍ത്തി ആദ്യം ഗോള്‍ നേടിയ ചെക്ക് വിജയമുറപ്പിച്ചു മുന്നേറുകയായിരുന്നു. എന്നാല്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചതോടെ കളി മാറി.
സമ്മര്‍ദ്ദ ഘട്ടത്തിലും പതറാതെ കിക്ക് എടുത്ത മൊക്കോണ പന്ത് ചെക്ക് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി. തോല്‍വി മുഖാമുഖം കണ്ട മത്സരത്തില്‍ നിന്ന് പോരാട്ടവീര്യം കൊണ്ട് സമനില പിടിച്ചെടുത്ത ബഫാന ബഫാന (ദക്ഷിണാഫ്രിക്കന്‍ ടീം) ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയിരിക്കുകയാണ്.
#southafrica #checkrepublic #FIFAWorldCup2026
