*നിയന്ത്രണം തെറ്റിയ കാറിടിച്ച് പൊലീസുകാർക്ക് ഗുരുതര പരിക്ക്*

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി. സിവിൽ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരുവിലെ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്. 

വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികൾ മാറ്റാൻ പൊലീസ് നിർദേശിക്കുന്നതിനിടെ ഇതുവഴി അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി പൊലീസ് ജീപ്പിൻ്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജീപ്പിന് പുറകുവശത്തു നിന്ന പൊലീസുകാർക്ക് ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടാണ് പരിക്കേറ്റത്.