സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കണിയാപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി. അബൂദബി എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കണിയാപുരം ചാന്നൻകര നിഷാദ് മൻസിലിൽ അർഷാദ് (34) ആണ് മരിച്ചത്.
ശനിയാഴ്ച താമസ സ്ഥലത്തിനുസമീപം സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോഴാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അബ്ദുൽ റഷീദ്-ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്‌മിൻ. മക്കൾ: ജാബിർ, ജസ മർഹ.
