ലോകകപ്പ് ഫുട്ബോൾ കളിക്കാൻ മലയാളിയും.ലോകകപ്പ് ഫുട്ബോൾ ടീമിൽ മലയാളി താരവും. ഖത്തർ ലോകകപ്പ് ടീമിലാണ് തഹ്സീൻ മുഹമ്മദ് ഇടം നേടിയത്.കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സീൻ മുഹമ്മദ് ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിൽ ഇടം നേടി ചരിത്രം കുറിച്ചു. ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസില്‍ ജംഷിദിന്റെയും വളപട്ടണം ഷൈമാസില്‍ ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിന്‍. ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തര്‍ യൂത്ത് ടീമുകളില്‍ തഹ്‌സിന്‍ കളിച്ചിരുന്നു. ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും തഹ്സിന്‍ മുഹമ്മദ് കളിച്ചിട്ടുണ്ട്.