ഭർതൃ വീട്ടിലെ ക്രൂര പീഡനം വിവാഹിതയായി 48 ആം ദിവസം യുവതി ജീവനൊടുക്കി

കിടപ്പുമുറിയിൽ അടക്കം സിസിടിവി ക്യാമറകൾ സ്ഥാപിച്ച് ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിച്ച ഭർത്താവ്;

 അയൽക്കാരിയോട് മിണ്ടിയതിനും ക്രൂരമർദ്ദനം! വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ 26-കാരിയായ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

​മുംബൈ അമ്പർനാഥിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിശാഖ തിൽക്കർ എന്ന യുവതിയാണ് ഭർതൃവീട്ടിൽ തൂ.ങ്ങി.മ.രി.ച്ചത്. സംഭവത്തിൽ വിശാഖയുടെ ഭർത്താവും ഹോമിയോപ്പതി ഡോക്ടറുമായ നിതിൻ തിൽക്കർ, ഇയാളുടെ അമ്മ ഛായ തിൽക്കർ, സഹോദരൻ നിനാദ് തിൽക്കർ എന്നിവർക്കെതിരെ അമ്പർനാഥ് ശിവാജിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

​സ്വകാര്യത തടവിലാക്കിയ സംശയരോഗം
കടുത്ത സംശയരോഗിയായ ഭർത്താവ് നിതിൻ, വിശാഖയെ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇരുവരും ഒന്നിച്ച് കഴിഞ്ഞിരുന്ന കിടപ്പുമുറിയിൽ വരെ ക്യാമറ വെച്ച്, വിശാഖ എപ്പോൾ എഴുന്നേൽക്കുന്നു, എന്ത് ചെയ്യുന്നു, ആരോടൊക്കെ സംസാരിക്കുന്നു എന്ന് മൊബൈൽ ഫോണിലൂടെ ഇയാൾ നിരന്തരം നിരീക്ഷിച്ചു.

 ഒരു വ്യക്തിയുടെ ഏറ്റവും വ്യക്തിപരമായ സ്വകാര്യതപോലും പൂർണ്ണമായി തകർത്തായിരുന്നു ഈ ക്രൂരത. വീടിന് പുറത്തിറങ്ങി അയൽപക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലും വിശാഖയ്ക്ക് ക്രൂ.ര.മായ മർ.ദ്ദ.നമേറ്റിരുന്നു.

​സ്ത്രീധനമായി ആവശ്യപ്പെട്ടത് 50 ഗ്രാം സ്വർണ്ണം

പൂനെ സ്വദേശിയായ വിശാഖയുടെ പിതാവ് ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറാണ്. വിവാഹസമയത്ത് പ്രതീക്ഷിച്ചത്ര സമ്മാനങ്ങളും ബഹുമാനവും ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. പിന്നീട് ഇവർ 50 ഗ്രാം സ്വർണ്ണം കൂടി സ്ത്രീധനമായി ആവശ്യപ്പെട്ട് വിശാഖയെ മാനസികമായും ശാരീരികമായും നിരന്തരം ഉപ.ദ്ര.വിക്കാൻ തുടങ്ങി.

​രക്ഷപ്പെടുത്താൻ ഒരുങ്ങുന്നതിനിടെ ദുരന്തം

ആ.ത്മ.ഹ.ത്യ ചെയ്യുന്നതിന് തൊട്ടുമുൻപും താൻ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് വിശാഖ സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞുപറഞ്ഞിരുന്നു.
 
മകളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ പൂനെയിലെ സ്വന്തം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകാൻ അമ്പർനാഥിലേക്ക് വരാൻ തയാറെടുക്കുന്നതിനിടയിലാണ് വിശാഖ ജീ.വ.നൊ.ടുക്കിയെന്ന ദാരുണവാർത്ത അറിയുന്നത്. പ്രതികൾക്കെതിരെ മാനസിക-ശാരീരിക പീഡനം, ആ.ത്മ.ഹ.ത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.