ജോർദാനെതിരെ ആദ്യ പകുതിയിൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയ്ക്ക് രണ്ടു ഗോൾ ലീഡ് (2.0)

 ജോർദാനെതിരെ ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് രണ്ടു ഗോൾ ലീഡ്; ലൊ കെൽസോയ്ക്കും ലൗട്ടാരോയ്ക്കും ഗോൾ!
​2026 ലോകകപ്പിൽ ജോർദാനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിൽ. ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയിട്ടും പൂർണ്ണ മേധാവിത്വം പുലർത്താൻ അൽബിസെലസ്റ്റുകൾക്ക് സാധിച്ചു.
​
ജിയോവാനി ലൊ സെൽസോ എടുത്ത മനോഹരമായ ഒരു ഡയറക്ട് ഫ്രീ കിക്ക് ഗോളിലൂടെ അർജന്റീനയാണ് ആദ്യ വെടിപൊട്ടിച്ചത്.
​31-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സൂപ്പർ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടീനസ് അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി.

Half Time.. Argentina 2-0 Jordan