മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്മിഡിലൂടെ ഓസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (50') ഒൽവാനിലൂടെ മനോഹരമായ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.
സമനിലയ്ക്കായി ജോർദാൻ പൊരുതിയെങ്കിലും 76-ാം മിനിറ്റിൽ ഡിഫെൻഡർ അൽ-അറബിന്റെ കാൽപ്പാകിൽ നിന്നും പിറന്ന ഒരു നിർഭാഗ്യകരമായ ഓൺ ഗോൾ ജോർദാന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. തുടർന്ന് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സേവർ ഷ്ലാഗറുടെ നേതൃത്വത്തിൽ ഓസ്ട്രിയ കളം നിറഞ്ഞു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+12') ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം മാർക്കോ അർനൗട്ടോവിച്ച് ഓസ്ട്രിയയുടെ തകർപ്പൻ വിജയം പൂർത്തിയാക്കി.
FT: Austria 🇦🇹 3 - 1 🇯🇴 Jordan
