തൊട്ടുപിന്നാലെ ബോസ്‌നിയൻ താരത്തിന് കിട്ടിയ ചുവപ്പു കാർഡിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ബോസ്നിയൻ ഗോളി തടഞ്ഞുവെങ്കിലും 84ആം മിനുട്ടിൽരൂബേൻ വർഗാസ് സ്വിറ്റ്സർലൻഡിന്റെ ലീഡ് വർധിപ്പിച്ചു. 90ആം മിനുട്ടിൽ വർഗാസ് നൽകിയ പാസ് ഗോൾവലയിൽ എത്തിച്ച് jയോഹാൻ മൻസാമ്പി സ്വിറ്റസർലണ്ടിന്റെ മൂന്നാം ഗോൾ നേടി. അധികസമയത്ത് പകരക്കാരനായി എത്തിയ എർമിൻ മഹാമിക് ബോസ്‌നിയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൾടി ലക്ഷ്യത്തിലെത്തിച്ച ഷാക്ക സ്വിറ്റസർലണ്ടിന്റെ സമ്പൂർണ്ണമായ ആധിപത്യം ഉറപ്പിച്ചു.
