വെറും 11 പന്തില്‍ സൂര്യവംശി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടര്‍ന്നും 15-കാരന്‍ ആക്രമിച്ച് കളിച്ചു. എന്നാല്‍ സെഞ്ചുറിക്കരികെ വീഴുകയായിരുന്നു. എട്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്. സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറില്‍ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനില്‍ തിരിച്ചെത്തി.
ശ്രീലങ്ക എ: നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), ആവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിദു ഫെര്‍ണാണ്ടോ, സദീര സമരവിക്രമ, സഹാന്‍ അരച്ചിഗെ (ക്യാപ്റ്റന്‍), രവിന്ദു ഫെര്‍ണാണ്ടോ, വനുജ സഹാന്‍, മുഹമ്മദ് ഷിറാസ്, വിജയകാന്ത് വ്യാസ്‌കാന്ത്, ദുലാജ് സമുദിത, കുഗതാസ് മാതുലന്‍.
