ലോകകപ്പ് ചരിത്രത്തിലെ നാഴികക്കല്ലായ 1000-ാം മത്സരത്തിൽ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് (4-0) തകർത്തുതരിപ്പണമാക്കി ജപ്പാൻ. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ കാമാഡയിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ട ജപ്പാനായി അയാസ 31', 83' ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോൾ 69-ാം മിനിറ്റിൽ ജുനിയ ഇതോയും വലകുലുക്കി വിജയമുറപ്പിച്ചു. ഈ തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് എഫിൽ 4 പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, തുടർച്ചയായ രണ്ടാം തോൽവിയോടെ ഒരു മത്സരം ബാക്കിനിൽക്കെ തന്നെ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് നാണംകെട്ട് പുറത്തായി വിടപറഞ്ഞു.
