കോഹ്‌ലി തുടങ്ങി… പട്ടീദാർ തീർത്തു! ഗുജറാത്ത് ടൈറ്റൻസിനെതിരെ ആർസിബിയുടെ റൺമഴ

ഐപിഎൽ ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റൺ മഴ പെയ്യിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ധർമ്മശാലയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാർ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചുകൂട്ടിയത്.

ഓപ്പണർ വെങ്കിടേഷ് അയ്യർ വേഗം മടങ്ങിയതിനു പിന്നാലെ വിരാട് കോഹ്‌ലിയും ദേവദത്ത് പടിക്കലും ടീമിന് മികച്ച തുടക്കം നൽകി. കോഹ്‌ലി 25 പന്തിൽ 43 റൺസ് നേടിയപ്പോൾ പടിക്കൽ 19 പന്തിൽ 30 റൺസ് നേടി. ഇരുവരും പുറത്തയ ശേഷം പിന്നാലെയെത്തിയ നായകൻ രജത് പട്ടീദാർ 28 പന്തിൽ 43 റൺസ് നേടിയ കൃണാൽ പാണ്ട്യയുടെ പിന്തുണയോടെ ഗുജറാത്ത് ബൗളർമാരെ അടിച്ചു തകർത്തു.
വെറും 33 പന്തിൽ പുറത്താകാതെ 93 റൺസ് നേടിയ പട്ടിദാർ, 5 ഫോറും 9 സിക്‌സറും അടിച്ചു കൂട്ടി. ഗുജറാത്ത് ബൗളർമാരിൽ കാഗിസോ റബാഡയും ജേസൺ ഹോൾഡറം രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും മറ്റുള്ള ബൗളർമാർക്ക് തിളങ്ങാനായില്ല.