പേരയം പാണയം സ്വദേശി വിനയകുമാർ (39) ആണ് മരണപ്പെട്ടത്.
സംസ്ഥാനപാതയിൽ ആനാട് സി.എസ്.ഐ പള്ളിക്ക് സമീപം ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.
കാറും ഇലക്ട്രിക് സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്നഇയാളെ ഗുരുതര പരിക്കുകളോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
