സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി, പ്രതീക്ഷിച്ചത് സംഭവിച്ചെന്ന് സ്ഥാപകൻ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. പൂട്ടിയതാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതീക്ഷിച്ചത് സംഭവിച്ചെന്ന് സ്ഥാപകൻ അഭിജിത്ത് ജീപ്ക്കെ അറിയിച്ചു. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ഈ ട്രോൾ അധിഷ്ഠിത രാഷ്ട്രീയ മുന്നേറ്റം വെറും അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 10 ദശലക്ഷം (10 Million) ഫോളോവേഴ്‌സ് (ഒരു കോടി) എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടിരുന്നു.ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ അൻപതോളം പോസ്റ്റുകൾ മാത്രമാണ് ഇതിനകം സിജെപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെപ്പോലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഈ താത്കാലിക പേജ് മറികടന്നു.

പതിറ്റാണ്ടുകളായി കൃത്യമായ ആസൂത്രണത്തിലൂടെ കെട്ടിപ്പടുത്ത രാഷ്ട്രീയ സ്വാധീനങ്ങളെയാണ് വെറും നർമ്മവും റീലുകളും ഡിജിറ്റൽ പ്രതിഷേധങ്ങളും മാത്രം ആയുധമാക്കി ഈ ഓൺലൈൻ കൂട്ടായ്മ അട്ടിമറിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് @cockroachjantaparty എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ 10 ദശലക്ഷം ഫോളോവേഴ്സ് പിന്നിട്ടത്.

 'യുവാക്കൾക്കുവേണ്ടി യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി' എന്നാണ് സിജെപിയുടെ ഇൻസ്റ്റഗ്രാം ബയോവിലുള്ളത്. അഭിജീത്ത് ദിപ്‌കെ എന്ന യുവാവാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പിന്നിൽ. സിജെപിയുടെ സ്ഥാപക പ്രസിഡന്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കോക്രോച്ച് ജനതാ പാർട്ടിക്കായി വെബ്‌സൈറ്റും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആർക്കും 'പാർട്ടി'യിൽ ചേരാം.തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ചലച്ചിത്രപ്രവർത്തകരായ അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ് കൊമേഡിയനായ കുനാൽ കമ്ര തുടങ്ങിയവർ ഇതിനകം 'പാർട്ടി'യിൽ 'അംഗത്വ'മെടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ നേരത്തേ ബിജെപിയെ, സിജെപി മറികടന്നിരുന്നു. 87 ലക്ഷം ഫോളോവർമാരാണ് ബിജെപിക്കുള്ളത്. നിലവിൽ ഒരുകോടി 8 ലക്ഷം ഫോളോവർമാരുള്ള കോക്രോച്ച് പാർട്ടിയുടെ മുന്നിൽ ഇനിയുള്ളത് കോൺഗ്രസാണ്. ഒരുകോടി 33 ലക്ഷം ഫോളോവർമാരാണ് നിലവിൽ കോൺഗ്രസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ഫോളോ ചെയ്യുന്നത്.