കിളിമാനൂരിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കിളിമാനൂർ വാലഞ്ചേരി മാവിൻമൂട് അമൽ ഭവനിൽ അനിൽകുമാർ (49) നെ ആണ് ഇന്ന് രാവിലെയോടെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

 വീടിന് പുറകുവശത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ അത്തിമരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. 

 പാചക തൊഴിലാളിയായിരുന്നു അനിൽകുമാർ. മരണകാരണം വ്യക്തമല്ല.
കിളിമാനൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

ഭാര്യ - കല 
മക്കൾ - അമൽകുമാർ, അനില