പൊന്മുടി കല്ലാർ ഗോൾഡൻ വാലിയിൽ കാർ മറിഞ്ഞ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം;

തിരുവനന്തപുരം..പൊന്മുടി കല്ലാർ ഗോൾഡൻ വാലിയിൽ കാർ മറിഞ്ഞ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരിക്ക്
​വിതുര: പൊന്മുടി സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ കല്ലാർ ഗോൾഡൻ വാലി മൂന്നാം വളവിന് സമീപം 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഏഴുവയസ്സുകാരി മരണപ്പെട്ടു. കല്ലറ വളക്കുഴി പച്ച തോപ്പുവിള വീട്ടിൽ ശാലുവിന്റെ മകൾ ത്രയ നന്ദ (7) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് ഏഴുപേർക്ക് പരിക്കേറ്റു.
​വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. കല്ലറ സ്വദേശികളായ എട്ടോളം പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന KL-21-T 7959 നമ്പർ കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. കല്ലറ വളക്കുഴിപ്പച്ച ശ്രീശൈലത്തിൽ അനൂപ് (47), അനു (38), നിവേദ് (13), തീർത്ഥ (17), കല്ലറ തറട്ട അഖിന ഭവനിൽ ലതികയുടെ മകൾ അഖിന (17), പാങ്ങോട് മൂന്നുമുക്ക് ബോസ് നിവാസിൽ ഷൈനിയുടെ മകൾ ഗോപിക (17) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.