പെന്‍ഷന്‍ മുടങ്ങിയിട്ടില്ല; പെരുന്നാളിന് മുമ്പ് വിതരണം തുടങ്ങിയിട്ടും സര്‍ക്കാറിനെതിരെ നുണപ്രചാരണം

പെരുന്നാളിന് മുമ്പ് പെൻഷൻ വിതരണം തുടങ്ങിയിട്ടും പെൻഷൻ മുടങ്ങിയതായി സി.പി.എമ്മുകാരുടെ വ്യാജ പ്രചാരണം. മെയ് 25 മുതൽ ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ വിതരണം ആരംഭിച്ചിരുന്നു. 

സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ചെയ്തിരുന്നു. എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന പല സഹകരണ സ്ഥാപനങ്ങളും അവസരം മുതലെടുത്ത് പെൻഷൻ വിതരണം വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. പെൻഷൻ മുടങ്ങിയെന്ന് വ്യാജ പ്രചരിപ്പിക്കുന്നവർക്കെല്ലാം പെൻഷൻ കിട്ടിയവർ തെളിവ് സഹിതം മറുപടി നൽകുന്നുണ്ടെങ്കിലും സി.പി.എം ഹാന്റിലുകൾ നുണപ്രചാരണം തുടരുകയാണ്.