ഭക്ഷണം കഴിക്കുന്നതിനിടെ ഛർദ്ദിച്ച ഒന്നരവയസുകാരൻ മരിച്ചതിൽ കേസെടുത്തു.,നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദ് ആണ് വെള്ളിയാഴ്ച മരിച്ചത്.

നെടുമങ്ങാട്: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയും ഛർദ്ദിക്കുകയും ചെയ്ത ഒന്നരവയസുകാരൻ മരണപ്പെട്ടു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദ് ആണ് വെള്ളിയാഴ്ച മരിച്ചത്.
വീട്ടിൽ വെച്ച് രണ്ടാനച്ഛൻ ചോറ് നൽകുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് ഛർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അവശനായ കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാവ് അഖില ഒരു നൃത്തപരിപാടിയുടെ ഭാഗമായി തമിഴ്‌നാട്ടിലായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.