ചുടുകട്ടകൊണ്ട് വാഹനം തകർത്ത് പ്രവർത്തകർ; അതെ വാഹനത്തിൽ തന്നെ യാത്ര തുടർന്ന് ഉദ്യോഗസ്ഥർ, തിരുവനന്തപുരത്തെ ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് പരിക്ക്

തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയായി. ED ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് CPIM പ്രവർത്തകർ. കാറിന്റെ ചില്ലുകൾ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി.

നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. 

പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.