പാലക്കാട് ടി വിയുടെ റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ തൂങ്ങിമരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി പ്രമോദിന്റെ മകന്‍ പ്രദോഷാണ് മരിച്ചത്. സഹോദരന്‍ റിമോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് കുട്ടി വീടിന്റെ തട്ടിന്റെ പുറത്ത് കയറി തൂങ്ങിമരിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടിലെ തട്ടിൻപുറത്താണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടാം ക്ലാസിലേക്ക് പാസായ വിദ്യാർഥിയാണ് പ്രദോഷ്.
