ചടയമംഗലം: സാധാരണ വീട്ടമ്മയിൽ നിന്നും സ്വന്തം ബ്രാൻഡ് കെട്ടിപ്പടുത്ത .പെൺകരുത്ത് . ജില്ലയിലെ കിഴക്കൻ മേഘലയായ ഇട്ടിവപഞ്ചായത്തിൽ കിഴ്തോണി തോപ്പിൽ വീട്ടിൽ ഷീന തന്റെ കഠിനമായ പരിശ്രമത്തിനൊടുവിൽ തോപ്പ്സ് ഫുഡ് എന്ന ഒരു ബ്രാൻഡ് ൽ ഇന്ന് വിപണയിൽ തന്റെതായ കരുത്ത് തെളിയിച്ചു. ആദ്യം ചെറിയ തോതിൽ സ്വന്തമായി അച്ചാറുകൾ നിർമ്മിച്ച് ആവശ്യങ്ങൾക്ക് എത്തിച്ചു നൽകുകയും തന്റെ പരിസരപ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ തന്റെ ഇരുചക്ര വാഹനത്തിൽ വിവിധ ഇടങ്ങളിൽ എത്തി വിൽപ്പന നടത്തി കരുത്ത് തെളിയിച്ച ഷീന ഇന്ന് തന്റെ തോപ്പ്സ് ഫുഡ് ബ്രാൻഡിൽ അറിയപ്പെടുന്നു. തന്റെ അടുക്കളയിൽ നിന്നും ചെറു രീതിയിൽ അച്ചാറുകൾ ഉണ്ടാക്കി ആ രുചിക്കൂട്ടിൽ ഇന്ന് ആഗോള വിപണിയിൽ എത്തിച്ച ഷീനയുടെ തേരോട്ടത്തിന് തന്റെ നേഴ്സിങ് പഠിക്കുന്ന മൂത്തമകൻ ദായിസും, പത്താം ക്ലാസുകാരനായ ദിയാൻ നും വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവും പൂർണ്ണ പിന്തുണയോടെ ഷീനയ്ക്ക് കരുത്ത് നൽകി . വിവിധ രുചിക്കൂട്ടിൽ തോപ്പ്സ് ഫുഡ് എന്ന വനിതാ സംരംഭകയുടെ തേരോട്ടത്തിന് മലയോര മേഖലയിലെ തന്റെ നാടായ കിഴിതോണിയിലെ ജനങ്ങളും ഷീനയ്ക്ക് പൂർണ്ണ പിന്തുണ നൽകി . സാധാരണ ഒരു വീട്ടമ്മയിൽ നിന്നും തുടങ്ങിയ ചെറു സംരംഭം ഇന്ന് മൂന്നോളം പേർക്ക് തന്റേതായ പേരിൽ തൊഴിൽ നൽകാനും ഒരു വിജയകരമായ ബിസിനസ് സംരംഭം കെട്ടിപ്പടുക്കാനും ഈ വനിതയ്ക്ക് കഴിഞ്ഞു . ഈ വിജയകരമായ പാതയിലേക്ക് എത്തിച്ചേർന്നത് അത്ര എളുപ്പമുള്ളതായിരുന്നില്ല. കഴിഞ്ഞ എട്ടുമാസ കാലത്തിനുള്ളിൽ തന്റേതായ കഴിവ് ഉപയോഗിച്ച് സ്വന്തമായി കെട്ടിപ്പടുത്തതാണ് ഈ വനിതയുടെ ബിസിനസ് രഹസ്യം. തന്റെ ഫുഡ് പ്രോഡക്ടുകൾ ഇന്ന് വിപണിയിൽ മുൻ നിരയിൽ നിലനിർത്താൻ ഈ വനിതയ്ക്ക് കഴിഞ്ഞു . വീട്ടിൽ ഉണ്ടാക്കുന്ന മാങ്ങ അച്ചാറും ,നാരങ്ങ അച്ചാറും , അയൽപങ്ങളിലെ ചെറിയ കടകളിലും മറ്റും നൽകിക്കൊണ്ടായിരുന്നു ആദ്യം തുടക്കം . പ്രിസർവേറ്റിവുകളോ , കൃത്രിമ നിറങ്ങളോ ചേർക്കാതെ നാടൻ വിഭവമായി വിപണിയിൽ എത്തിക്കുക എന്നതാണ് ഈ വനിതയുടെ ഓരോ വിഭവങ്ങളും രുചി. തന്റെ കൃഷിയിടത്തിൽ 70 ഇനം വിദേശ ഇനങ്ങളിലെ പഴച്ചെടികൾ നട്ടുപിടിപ്പിച്ചതു മുതൽ കൃഷിഭവനുമായുള്ള ബന്ധമാണ് ഈ രീതിയിൽ സ്വയം സംരംഭക ആവാനുള്ള പ്രചോദനങ്ങൾ കൃഷിഭവനിൽ നിന്നുമാണ് കിട്ടിയതെന്ന് ഈ വനിതാ സംരംഭക പറയുന്നു . ഇന്ന് 23 ഓളം അച്ചാറുകൾ ആണ് ഇന്ന് ഈ വനിതാ സംരംഭക വിപണിയിൽ എത്തിക്കുന്നത് . വിവിധ അച്ചാറുകൾക്കൊപ്പം മറ്റു വിവിധ പ്രോഡക്ടുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിൽ നിന്ന് പുറമേ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ വെബ്സൈറ്റുകൾ വഴിയും ഇന്ന് ഈ ഫുഡ് പ്രോഡക്ടുകൾ വിദേശങ്ങളിൽ പലയിടങ്ങളിലും ഈ വനിതയുടെ ബ്രാൻഡ് എത്തിച്ചേർന്നിട്ടുണ്ട് . എന്നാൽ പ്രതിസന്ധികൾ തളരാത്ത മനസ്സും കൈപ്പുണ്യവും കൈമുതലാക്കിയപ്പോൾ ഏതൊരു സ്ത്രീക്കും വിജയകുടി പാറിക്കാം എന്ന് തെളിയിക്കുന്ന ഉയർച്ചയാണ് ഈ വനിതാ സംരംഭയ്ക്ക് ഉണ്ടായിട്ടുള്ളത്.
