*റാപ്പർ വേടൻ്റെ പക്കൽ നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു*

കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പർ വേടന് തിരിച്ചടി. വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തുക. മാലയിലുണ്ടായിരുന്ന പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി.