നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി അറസ്റ്റിലായ അഖിലയുടെ അമ്മ റീന.

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി അറസ്റ്റിലായ അഖിലയുടെ അമ്മ റീന. അഖിലയുടെ പങ്കാളി അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അഷ്കറിനെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നുവെന്നും പുഴുത്ത പട്ടിയെ പോലെയായിരിക്കും കുഞ്ഞിനെ നോക്കുക എന്ന് പറഞ്ഞു. അഖിലയും എല്ലാത്തിനും കൂട്ടുനിന്നുവെന്നും റീന വ്യക്തമാക്കി.കുഞ്ഞിനെ തങ്ങളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. പൊലീസിനെ സമീപിച്ചെങ്കിലും അഖില സമ്മതിച്ചില്ല. അഖില മകളാണെന്ന് പറയാൻ പോലും നാണക്കേടാണെന്നും റീന കൂട്ടിച്ചേർത്തു.
 കുട്ടി നേരിട്ടത് അതിക്രൂരമായി മർദനമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിൻ്റെ ശരീരത്തിൽ 51 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ അടക്കം ആഴത്തിൽ മുറിവുകളുണ്ട്. കാലിൽ സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിൻ്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ആന്തരിക രക്തസ്രാവമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.