ഉച്ചയ്ക്ക് 2.30ന് മറൈൻ ഡ്രൈവിൽ എത്തിച്ചേരാനാണ് നിർദേശം. കൃത്യമായ സംഗമസ്ഥലം പിന്നീട് ഗ്രൂപ്പിൽ അറിയിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. പരിപാടിയുടെ സംഘാടകർ ആരാണെന്ന് വ്യക്തമല്ല.
സമരങ്ങൾക്കോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനോ അല്ല ഈ മീറ്റപ്പെന്നും സന്ദേശത്തിൽ പ്രത്യേകം പറയുന്നു.
പരസ്പര പരിചയപ്പെടൽ, ഗ്രൂപ്പിനെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സാധ്യതകൾ, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന മാർഗങ്ങൾ, സമൂഹത്തിലെ അനീതികളും അക്രമങ്ങളും നിയമത്തിന് മുന്നിലെത്തിക്കുന്ന വഴികൾ, അംഗങ്ങൾക്കിടയിൽ ആശയങ്ങളും അറിവുകളും പങ്കുവെക്കൽ എന്നിവയാണ് ചർച്ചാ വിഷയങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
മീറ്റപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, പ്രായം എന്നിവ രേഖപ്പെടുത്തണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
#cjp #kerala #kochi #latestnews
