തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിർദേശം നൽകി. ആറ്റിങ്ങല്‍ ഗവ:മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
