നായകൻ ശുഭമൻ ഗില്ലും സായി സുദർശനും നിരാശപ്പെടുത്തിയതിനു പിന്നാലെ സമ്മർദ്ദത്തിലായ ഗുജറാത്ത് ബാറ്റിംഗ് ഒരു ഘട്ടത്തിൽ 88/8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ 43 പന്തിൽ 68 റൺസ് നേടിയ രാഹുൽ തെവട്ടിയ ടീമിനെ വൻ തോൽവിയിൽ നിന്നും രക്ഷിച്ചു. ബെംഗളുരുവിനായി ജേക്കബ് ഡഫി മൂന്നു വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാർ, റാസിഖ് സലാം ദാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചുകൂട്ടി.വെറും 33 പന്തിൽ പുറത്താകാതെ 93 റൺസ് നേടിയ നായകൻ രജത് പട്ടീദാർ ആണ് ബംഗളുരുവിന്റെ സ്കോർ 250 കടത്തിയത്
