മു​ന്‍​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ടി.​യു. കു​രു​വി​ള അന്തരിച്ചു.

കൊ​ച്ചി: മു​ന്‍​മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ടി.​യു. കു​രു​വി​ള അന്തരിച്ചു. 90 വയസായിരുന്നു. മെ​യ് 12ന് ​ആ​ണ് ശ്വാസ​ത​ട​സം അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​രു​വി​ള​യെ കൊ​ച്ചി ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്നു. 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ത​മം​ഗ​ല​ത്ത് നി​ന്നും തു​ട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വി​ഭാ​ഗ​ത്തി​ന്റെ വൈ​സ് ചെ​യ​ര്‍​മാ​നാ​ണ്.