*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു*

ആലംകോട് : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
 മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ എം കെ ജ്യോതി, ജാബിർ മൂൺസിറ്റി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്രകുറിപ്പ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്മാരായ താഹിർ വഞ്ചിയൂർ, നാസറുദ്ദീൻ ബൂത്ത് പ്രസിഡന്റുമാരായ സബീർഖാൻ, അസീസ് പള്ളിമുക്ക്, ലാലു വഞ്ചിയൂർ തുടങ്ങിയവർ സംബന്ധിച്ചു.