ടോപ് സ്റ്റേഷൻ സന്ദർശനത്തിനെത്തിയ, 68 പേർ സഞ്ചരിച്ചിരുന്ന ബസ് വഴിയോരക്കടകൾക്കു മുൻപിൽ നിർത്തിയെന്നാരോപിച്ചു കടക്കാരും ബസ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണു സ്ഥലത്തുണ്ടായിരുന്ന ജീപ്പ് ഡ്രൈവർമാർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ചേർന്നു കമ്പുകൾകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മർദിച്ചത്. ബസിനും കേടുപാടുകൾ വരുത്തി. പൊലീസുകാരെത്തിയാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്.
