മുഖ്യമന്ത്രിക്ക് പുറമെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. മുസ്ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്‌പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ കക്ഷികളിൽ നിന്ന് ഓരോ മന്ത്രിമാരും സഭയിലുണ്ടാകും.
സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ. മുസ്ലിം ലീഗിൽ നിന്ന് അഞ്ച് എംഎൽമാരും മന്ത്രിസഭയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക.
മറ്റ് ഘടകകക്ഷികളിൽ നിന്ന് മോൻസ് ജോസഫ് (കേരള കോൺഗ്രസ്), ഷിബു ബേബി ജോൺ (ആർഎസ്‌പി), സി.പി ജോൺ (സിഎംപി), അനൂബ് ജേക്കബ് (കേരള കോൺഗ്രസ് - ജേക്കബ്) എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫിനെ ഗവൺമെന്റ് ചീഫ് വിപ്പായി നിയമിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിൽ സാക്ഷ്യം വഹിക്കും.
സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രമാണിച്ച് തലസ്ഥാന നഗരിയിൽ കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്
