സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; തിരുവഞ്ചൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രോ ടേം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാകും നടപടിക്രമങ്ങള്‍.

140 അംഗ നിയമസഭയില്‍ ഭരണപക്ഷമായ യു. ഡി.എഫിന് 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. പ്രതിപക്ഷമായ എല്‍. ഡി.എഫിന് 35 അംഗങ്ങളും എന്‍.ഡി.എയ്ക്ക് 3 അംഗങ്ങളുമാണുള്ളത്. എന്‍.ഡി.എ ക്ക് വേണ്ടി ബി.ബി ഗോപകുമാറും മത്സരരംഗത്തുണ്ട്.
സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം താല്‍ക്കാലിക പിരിയുന്ന സഭ, മെയ് 29ന് വീണ്ടും ചേരും. ഗവര്‍ണറുടെ നയപ്രഖ്യാപനം 29ന് നടക്കും. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച നടക്കും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.