*നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാർ പ്രതികൾ*

തിരുവനന്തപുരം: നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറും. ലോക്കൽ പൊലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തൽ. 

അതിനിടെ, കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് എ.ഡി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ ഗണ്‍മാന്‍മാരെ രക്ഷിക്കാന്‍ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി: എം ആർ അജിത്കുമാര്‍ ഇടപെട്ടുവെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്നത്. അജിത്കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കും.