ആദ്യം ബൈക്ക് സ്റ്റണ്ടുകളോടായിരുന്നു സനീദിന് താല്പര്യം. എന്നാൽ പൊതുനിരത്തുകളിൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധവും മറ്റുള്ളവർക്ക് അപകടകരവുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സനീദ് സൈക്കിൾ തിരഞ്ഞെടുത്തത്. അതും സാധാരണ സൈക്കിളല്ല, ബാലൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒറ്റ വീൽ സൈക്കിൾ. 2015 മുതലാണ് സനീദ് ഈ വേറിട്ട യാത്ര ആരംഭിക്കുന്നത്.
