വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തിന് ശേഷം പുറത്തു വരുന്ന ജനവിധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്. 10 വർഷത്തെ ജനദ്രോഹ ഭരണത്തിന് എതിരായി വോട്ടർമാർ വിധിയെഴുതിയെന്ന എക്സിറ്റ് പോൾ ഫലങ്ങളേക്കാൾ ഗ്രൗണ്ട് റിപ്പോർട്ടുക ളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മിനിമം 80 മുതൽ തരംഗമുണ്ടായാൽ 100 വരെ സീ റ്റുകളാണ് യു.ഡി.എഫ് നേതാക്കൾ കണക്കുകൂട്ടുന്നത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയോടുള്ള വി ശ്വാസവും പിണറായി ഭരണം മാറിയേ തീരൂവെന്ന ജനങ്ങളുടെ ഇച്ഛാശക്തിയുമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചുണ്ടിക്കാട്ടുന്നു. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടർച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളിൽ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം നേരിയ മാർജിനിലെങ്കിലും ഭരണത്തുടർച്ചയുണ്ടാകുമെന്ന അ വകാശവാദത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ 80 പ്രവചിച്ച ശേഷം 99 സീറ്റുകൾ കിട്ടിയതിനാൽ ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയ സംഖ്യയിലെത്താൻ സാധ്യതയുണ്ടെന്ന് സി.പി.എം നേതാക്കൾ അവകാശപ്പെടുന്നു.
61 സീറ്റുകളിൽ ഉറച്ച വിജയമെന്നാണ് സി.പി.എം കണക്കുകൂട്ടി വെച്ചിരിക്കുന്നത്. ബാക്കി 30 സീറ്റുകളിൽ വിജയിക്കാൻ വലിയ പ്രയാസമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കണക്ക്. ബലാബലം മത്സരം നടന്നയിടങ്ങളിൽ വിജയം തങ്ങൾക്കൊപ്പമാകുമെന്നും 75 സീറ്റു വരെ നേടാമെന്നും അദ്ദേഹം പറയുന്നു. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, ആലപ്പുഴ, കാസർകോട് ജില്ലകൾ കൂടെനിൽക്കുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. പരാജയപ്പെട്ടാൽ ഒരു സംസ്ഥാനത്തു പോലും ഭരണമില്ലാത്തവരായി സി.പി.എം മാറുമെന്നതാണ് ശ്രദ്ധേയം.
എന്നാൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന എക്സിറ്റ് പോളിൽ സന്തോഷിച്ചിരിക്കു കയാണ് ബി.ജെ.പി നേതൃത്വം. 14 സീറ്റുകൾ വരെയാണ് അവർ എൻ.ഡി.എക്ക് നൽകി യിരിക്കുന്നത്. അതിനാൽ കേരളത്തിൽ ഇക്കുറി തൂക്കുമന്ത്രിസഭ ഉണ്ടായേക്കാമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ആവർത്തിച്ച് പറയുന്നതും കേൾക്കാം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചാത്ത ന്നൂർ, തിരുവല്ല, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളിൽ രണ്ടാമതെത്തുമെന്നും എൻഡിഎ നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12.52 ശതമാനം വോട്ട് നേടിയ ബി.ജെ.പി 15 മുതൽ 16 ശതമാ നം വോട്ടിലേക്ക് ഉയരുമെന്നും അത് നിർണായകമാകുമെന്നും അവർ അവകാശപ്പെടുന്നു.
ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി
ഫലം കാത്ത് നാലു സംസ്ഥാനങ്ങൾ കൂടി
കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാനുള്ള അവസാന മിനുട്ടുകളിലെ കാത്തിരിപ്പുമായി പശ്ചിമബംഗാളും തമിഴ്‌നാടും അസമും പുതുച്ചേരിയും. അഞ്ചു സംസ്ഥാനങ്ങളിലായി എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. വോട്ടെണ്ണലിനായി വൻ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പശ്ചിമബംഗാളിൽ വൻ സുരക്ഷാ ക്രമീകണങ്ങളും ഒരുക്കിയിട്ടുണ്ട്. സായുധ സേനയെ അടക്കം വിന്യസിച്ചാണ് മുന്നൊരുക്കം.
വോട്ടെണ്ണൽ 140 കേന്ദ്രങ്ങളിൽ
സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ ജോലികൾക്കായി 15,465 ഉദ്യോഗസ്ഥരെ കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്. 140 റിട്ടേണിങ് ഓഫിസർമാർ, 1,340 അഡീഷണൽ റിട്ടേണിങ് ഓഫിസർമാർ, 4,208 മൈക്രോ ഒബ് സർവർമാർ, 4,208 വോട്ടെണ്ണൽ സൂപ്പർവൈസർമാർ, 5,563 വോട്ടെണ്ണൽ അസിസ്റ്റൻ്റുമാർ എന്നിവർ വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാകും.
ഫലമറിയാം, ഓൺലൈനിലും
ഇസിഐ നെറ്റ് മൊബൈൽ ആപ്പിലും results.eci.gov.in എന്ന വെബ് സൈറ്റിലും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫലം അപ്പപ്പോൾ അറിയാം.
#ElectionResults #Kerala #latestnews
🗳️ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: വോട്ടെണ്ണൽ വിവരങ്ങൾ
തിരുവനന്തപുരം ജില്ലയിലെ 14 നിയസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-ന് രാവിലെ 8 മണി മുതൽ നാലാഞ്ചിറയിലെ മാർ ഇവാനിയോസ് വിദ്യാനഗർ (Mar Ivanios Vidyanagar) ക്യാമ്പസിൽ വച്ച് നടക്കും.
സൗകര്യത്തിനായി വിവിധ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ താഴെ പറയുന്ന കെട്ടിടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്:
📍 മാർ ഇവാനിയോസ് കോളേജ്:
തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം.
📍 മാർ ഗ്രിഗോറിയോസ് ലോ കോളേജ്:
അരുവിക്കര, പാറശ്ശാല, കാട്ടാക്കട.
📍 സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസ്:
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്.
📍 മാർ ഇവാനിയോസ് സെക്കൻഡറി സ്കൂൾ:
നെടുമങ്ങാട്, വാമനപുരം.
📍 സെന്റ് തോമസ് ബി.ഇഡി കോളേജ്:
കോവളം, നെയ്യാറ്റിൻകര.
⚠️ പ്രവേശന നിബന്ധനകൾ:
സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
പ്രത്യേക QR കോഡ് പതിച്ച തിരിച്ചറിയൽ കാർഡുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മീഡിയ പാസുള്ള മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പ്രവേശനം.
കൗണ്ടിംഗ് ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
📊 തത്സമയ ഫലങ്ങൾ അറിയാൻ:
വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം അറിയുന്നതിനായി താഴെ പറയുന്ന ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കാം:
🌐 Results Portal: results.eci.gov.in
📱 App: Voter Helpline App
📺 PRD Live: കേരള സർക്കാരിന്റെ ഔദ്യോഗിക വാർത്താ പോർട്ടൽ.
#ElectionResults2026 #KeralaElection
