ഇതോടെ പല നഗരങ്ങളിലും വാണിജ്യ സിലിണ്ടര്‍ വില 3,000 രൂപ കടന്നു. കൊച്ചിയില്‍ വില 3,085 രൂപയായി ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമാണ് പുതിയ നിരക്ക്.
ഹോട്ടലുകള്‍, തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ മേഖലകള്‍ക്ക് ഈ വിലവര്‍ധന വലിയ ആഘാതമാകുമെന്നാണ് വിലയിരുത്തല്‍. ഉല്‍പ്പാദനച്ചെലവ് കൂടുന്നതിനാല്‍ ഭക്ഷണവിലയില്‍ കൂടി വര്‍ധന ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഈ വര്‍ഷം ഇതിനുമുമ്പും പലതവണ വാണിജ്യ സിലിണ്ടര്‍ വില ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 195.50 രൂപയും, ജനുവരിയില്‍ 111 രൂപയും, മാര്‍ച്ചില്‍ വിവിധ ഘട്ടങ്ങളിലായി 31 രൂപയും 115 രൂപയും വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ ഇത്തവണ മാറ്റമില്ലെന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി. വിലക്കയറ്റത്തിനൊപ്പം അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് കുറയുകയും എല്‍പിജി വിതരണ പ്രതിസന്ധിയും ചേര്‍ന്നതോടെ കേരളത്തിലെ ഹോട്ടല്‍ മേഖലയ്ക്ക് ഇരട്ടപ്രഹരമാണെന്ന് വ്യാപാരികള്‍ പറയുന്നു.
#LPGCylinderPrice #india #kerala #government #LatestNews
