കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ കൊട്ടിയടച്ച് രാവണൻ കോട്ടയായി മാറ്റിയ നടപടിയിൽ നിന്നും മോചനം ലഭിച്ചെന്ന് വെളിപ്പെടുത്താനാണ് ഗേറ്റ് തുറന്നതെന്നും കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ പറഞ്ഞു. അധികാരികളുടെ അടുത്തെത്താതെ തടയണമെന്ന ദുരുദ്ദേശമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ അങ്ങനെയായിരിക്കില്ല. എല്ലാവരേയും ഒരുമിച്ച് നിർത്തി അനുഭാവപൂർവ്വം പെരുമാറുവാൻ തയ്യാറായിട്ടുള്ള ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്നതെന്നും നേതാക്കൾ പറയുന്നു. വൈകുന്നേരം മൂന്നുമണിക്ക് ശേഷം ഗേറ്റിലൂടെയുള്ള പ്രവേശനം ഉണ്ടായിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
