വെഞ്ഞാറമൂട്: പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി അന്തരിച്ചു. വാമനപുരം കീഴ്ച്ചേരി ചരുവിള പുത്തൻ വീട്ടിൽ ബിന്ദു (25) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിന്ദുവിനെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ബിന്ദു, പൊള്ളലിന്റെ ആഘാതത്തിൽ വേദന സഹിക്കാനാകാതെ സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ ഭർത്താവ് കിണറ്റിലിറങ്ങി ബിന്ദുവിനെ കരയ്ക്കെത്തിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.
തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു. പാലക്കാട് വേളംതാവളം സ്വദേശി ജോൺ പീറ്റർ ആണ് ഭർത്താവ്. മക്കൾ: വൈഗ, സാം ക്രിസ്റ്റേൺ
