കല്ലമ്പലം നാവായിക്കുളത്ത് നിര്‍ത്തിയിട്ട ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ക്രെയിനിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്.  കല്ലമ്പലം ചേന്നൻകോട് ഷീബ മന്ദിരത്തിൽ 58 വയസ്സുള്ള ഷാജി.അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ ഡ്രൈവറുള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. കല്ലമ്പലം നാവായിക്കുളത്താണ് അപകടമുണ്ടായത്. തട്ടുപാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ക്രൈയിനിന് പിന്നിലേക്ക് ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.