പൂവൻപാറ പാലത്തിനു സമീപം ബുധനാഴ്ച്ച വൈകുന്നേരം 6 മണി കഴിഞ്ഞാണ് സംഭവം. സ്വകാര്യ ബസ്സിലെ ജീവനക്കാരനായിരുന്ന ദിലീപ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ദിലീപിനെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
