നീതി വൈകിയേക്കാം, പക്ഷേ നടപ്പിലാക്കപ്പെടും!

കൊല്ലം ക്ഷേത്രോത്സവത്തിനിടെ ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്ന ആ പാവം പ്രായമായ മനുഷ്യനെ, യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദ്ദിച്ച ആ 'വീരൻ' ഒടുവിൽ നിയമത്തിന് മുന്നിൽ എത്തിയിരിക്കുകയാണ്. ആ ദൃശ്യങ്ങൾ കണ്ട ഓരോരുത്തരുടെയും ഉള്ളു പൊള്ളിച്ച ആ സംഭവത്തിൽ, കൊല്ലം ഈസ്റ്റ് പോലീസ് ഇപ്പോൾ എഫ്.ഐ.ആർ (FIR No: 637/2026) രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശ്യാം കുമാർ എന്ന വ്യക്തിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുദിവസം വൈകിയാണെങ്കിലും, കുറ്റവാളിക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായത് സ്വാഗതാർഹമാണ്. പ്രായമായവരോടും നിസ്സഹായരോടും എന്തുമാകാം എന്ന ധിക്കാരത്തിന് നിയമം നൽകുന്ന മറുപടി ഇനി ഇയാൾ അനുഭവിക്കട്ടെ.

നമ്മുടെ നാട്ടിൽ ആർക്കും ആരെയും തല്ലി ഒതുക്കാം എന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. നിയമവ്യവസ്ഥയിലും നീതിപാലകരിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. പോലീസ് ഈ കേസ് കൃത്യമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ആ അച്ഛന് നീതി ഉറപ്പാക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ!