ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം തേനീച്ചയുടെ ആക്രമണത്തിൽ രണ്ട് വളർത്തുനായ്ക്കൾ ചത്തു. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് എതിർവശത്തുള്ള ശ്രീപാദം സ്പോർട്‌സ് കൗൺസിൽ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന തേനീച്ചകളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കെട്ടിടത്തിലെ നിരവധി കൂടുകളിൽ ഒന്നിൽ നിന്ന് ഇളകി വന്ന തേനീച്ചകൾ സമീപത്തെ ‘കാരുണ്യ' എന്ന വീടിന്റെ കൂട്ടിൽ അടച്ചിട്ടിരുന്ന രണ്ട് നായ്ക്കളെ ആക്രമിച്ച് കൊന്നു. ഇതിനുപുറമെ പ്രദേശത്തെ നിരവധി ഓട്ടോറിക്ഷാ തൊഴിലാളികൾക്കും തേനീച്ചയുടെ കുത്തേറ്റു.