കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലർക്കും താങ്ങാവുന്നതിലും കൂടുതലായാണ് സ്വർണ വിലയുടെ പോക്ക്. ചില ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവുണ്ടാകാറുണ്ടെങ്കിലം അതിലും കൂടുതൽ ഉയരാൻ അധിക സമയം വേണ്ടി വരാറില്ല. ഇന്ന് ഞായറാഴ്ചയായിട്ടും എങ്ങനെയാകും സ്വർണ വിലയിൽ മാറ്റമുണ്ടാകുമോ എന്നാണ് പലരും ചിന്തിക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 112960 രൂപയായിരുന്നു. 14120 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നലത്തെ വില. ഏപ്രിൽ 18, 19 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും വലിയ തുക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1,14,240 രൂപയായിരുന്നു അന്നേ ദിവസങ്ങളിലെ സ്വർണത്തിൻ്റെ വില. എന്നാൽ ഇന്നത്തെ വിലയിൽ ഇന്നലെയുണ്ടായ വിലയേക്കാൾ വലിയ മാറ്റങ്ങളില്ല. 1,12,960 രൂപ തന്നെയാണ് ഇന്നത്തേയും വില. ഒരു ഗ്രാം സ്വർണത്തിന്റെ വില 14120 രൂപയാണ്. ഇനിയുള്ള ദിവസങ്ങളിൽ സ്വർണവില എങ്ങനെയായിരിക്കുമെന്നാണ് വിപണി ഉൾപ്പെടെ നിരീക്ഷിക്കുന്നത്.