വർക്കല പാപനാശത്ത് കഴിഞ്ഞദിവസം കരയ്ക്ക് അടിഞ്ഞ മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു.

കൊല്ലം അഞ്ചൽ തടിക്കാട് പുളിമുക്ക് റൈസാ മൻസ്സിൽ മസൂദ് (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ മസൂദിനെ ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതൽ കാണാനില്ലെന്ന് ഭാര്യ ഷീജ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 
പാപനാശം മെയിൻ ബീച്ചിനും ഏണിക്കൽ ബീച്ചിനും മദ്ധ്യേ ചൊവ്വാഴ്ച രാവിലേയോടെ ആണ് മൃതദേഹം കരയ്ക്ക് അടിഞ്ഞ നിലയിൽ കാണപ്പെട്ടത്. 
രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 
മറ്റ് സ്റ്റേഷനുകളിലെ മിസ്സിംഗ്‌ കേസ് കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മസൂദ് ആണ് മരിച്ചത് എന്ന് കണ്ടെത്തിയത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

ഇദ്ദേഹത്തിന്റെ 
ദുരൂഹമായ മരണകാരണം എന്താണെന്ന് അറിവായിട്ടില്ല. പോലീസിന്റെ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ 
അതിലേക്ക് എത്താൻ കഴിയൂ :