അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ചർച്ച പരാജയം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ചർച്ച പരാജയം. ചർച്ച ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ആണവായുധങ്ങൾക്കെതിരെ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ്, ആണവ വിഷയങ്ങളിലെ യുഎസ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുഎസിന്റെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും ഇറാൻ അധികൃതർ പറഞ്ഞു.