കൊല്ലം ചടയമംഗലം കുരിയോട് ജങ്ഷനിൽ ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി. ഒളിവിൽ പോയ പ്രതിഅറസ്റ്റിൽ

കൊല്ലം ചടയമംഗലം കുരിയോട് ജങ്ഷനിൽ ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി. കുരിയോട് പ്രവർത്തിക്കുന്ന ‘സ്പൈസി’ ഹോട്ടലിന്റെ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്.

കൂലി സംബന്ധമായ തർക്കത്തെ തുടർന്ന് ഉണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയായ തൊഴിലാളി ഇർഷാദിനെ പൊലീസ് തിരുവനന്തപുരം മണ്ണന്തലയിൽ നിന്ന് പിടികൂടി.

സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.