വാക്കിലല്ല, പ്രവൃത്തിയിലാണ് കരുത്ത്; കൂടെയുള്ളവരെ ചേർത്തുപിടിച്ച് പ്രിയപ്പെട്ട യൂസഫലി!

ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധികളെയും യുദ്ധഭീഷണികളെയും ഭീതിയോടെ നോക്കിക്കാണുമ്പോൾ, തന്റെ കൂടെ നിൽക്കുന്നവർക്ക് കരുത്തായി മാറുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

"കയ്യിൽ പണമില്ലെങ്കിൽ കടമെടുത്താണെങ്കിലും എന്റെ ജീവനക്കാർക്ക് ഞാൻ ശമ്പളം നൽകും, ശമ്പളം വെട്ടിക്കുറയ്ക്കില്ല" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വെറുമൊരു വാക്കല്ല, ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് നൽകുന്ന വലിയൊരു ആശ്വാസമാണ്.

മഹാമാരിയുടെ കാലത്ത് ലോകം പകച്ചുനിന്നപ്പോൾ നമ്മൾ ഇത് കണ്ടതാണ്, അന്നും അദ്ദേഹം തന്റെ വാക്കിൽ ഉറച്ചുനിന്നു. ലാഭവിഹിതത്തേക്കാൾ മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ഈ നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രതിസന്ധികളിൽ പതറാതെ, കൂടെയുള്ളവർക്ക് തണലായി നിൽക്കുന്ന യഥാർത്ഥ നായകന് സോഷ്യൽ മീഡിയയുടെ ഒരു ബിഗ് സല്യൂട്ട്!