വർക്കലയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി ആക്രമണം നടത്തിയ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിൽ. കാറിൽ ഉണ്ടായിരുന്നവരെ മർദിക്കുകയും വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയും ചെയ്ത 6 അംഗം സംഘത്തിലെ മൂന്നു പേരെയാണ് വർക്കല പൊലീസ് പിടികൂടിയത്. നടയറ സ്വദേശി വൈശാഖ്, വടശ്ശേരി കോണം സ്വദേശികളായ അമീർ ഖാൻ, ഹിലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ ആക്രമണത്തിനിരയായ കുടുംബം പൊലീസിൽ പരാതി നൽകി. വർക്കല എസ് എച്ച് ഒയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്