കന്യാകുളങ്ങരയിൽ കെ എസ് ആർ ടി സി ബസ് ബൈക്കിലിടിച്ചു മെഡിക്കൽ വിദ്യാർഥി മരിച്ചു. വെമ്പായം കൊഞ്ചിറ പൊൻകുന്നം ഷാഹിൻ വില്ലയിൽ മുഹമ്മദ് ഷാഹിൻ എസ് കെ ആണ് മരിച്ചത്.അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ കന്യാകുളങ്ങര ജംഗ്ഷനിൽ ആണ് അപകടം.