പാരിപ്പള്ളി പരവൂർ റോഡിൽ പുത്തൻകുളത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം


കൊല്ലം പരവൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. പരവൂർ പാരിപ്പള്ളി റോഡിൽ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ റെജി മോൻ ചികിത്സയിൽ കഴിയുകയാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്പതികളെ ഇടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.