ഇന്നലെ വൈകുന്നേരം രണ്ട് മണി കഴിഞ്ഞ് കണിയാപുരം പള്ളിനടയിലാണ് അപകടം നടന്നത്. ചാന്നാങ്കരയിൽ നിന്നും ബൈക്കിൽ കണിയാപുരത്തേക്ക് പോവുകയായിരുന്നു നഫ്‌സൽ. എതിർ ദിശയിൽ വന്ന ഓട്ടോ ഇടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നഫ്സലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴക്കൂട്ടം ജി-ടെക് വിദ്യാർത്ഥിയായിരുന്നു നഫ്‌സൽ.
